Web Desk

തിരുവനന്തപുരം

December 21, 2020, 2:27 pm

കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന പിതാവ് ! വീഡിയോയുടെ ഉറവിടം തേടി കേരളാ പൊലിസ്

Janayugom Online

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി കുട്ടികളെ മർദിക്കുന്ന പിതാവിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇപ്പോഴിതാ കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന അച്ഛനെ തേടി കേരളാ പൊലിസ് രംഗത്ത് വന്നിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയുടെ ഉറവിടം തേടിയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്തോ കാരണം തേടി കുട്ടികളെയും ഭാര്യയെയും ക്രൂരമായാണ് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത്.

കേരളാ പൊലിസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നവര്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ഛന്‍ ചോദിക്കുന്നത് തങ്ങള്‍  എടുത്തിട്ടില്ലെന്നും ഒന്ന് വിശ്വസിക്കു എന്നും പറഞ്ഞ് കരയുന്ന പെണ്‍കുട്ടിയേയും സഹോദരനെയും ക്രുരമായി മര്‍ദ്ദിക്കുന്ന അച്ഛനുമാണ് വീഡിയോയിലുള്ളത്.

you may also like this video