മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു; അച്ഛനും മകളും മരിച്ചു

Web Desk

കോഴിക്കോട്

Posted on June 14, 2020, 8:57 am

മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് അച്ഛനും മകളും മരിച്ചു. ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപം രാത്രി പത്തരയോടെയാണ് സംഭവം. ടാങ്കര്‍ ലോറിയും കാറും ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.

കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ ചാല വെസ്റ്റ്‌വേ അപാർട്ട്‌മെന്റിലെ ആഷിക്ക്‌ (47) മകൾ ആയിഷ (19) എന്നിവരാണ്‌ മരിച്ചത്‌.

എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന എല്‍പിജിയുടെ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ വലത് വശത്തേയ്ക്ക് കയറുകയായിരുന്നു. ഈ സമയം ലോറിയ്ക്ക് പിന്നിലായി വന്ന കാറും ബൈക്കും ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്.

സംഭവസമയത്ത് ലോറിയില്‍ ഇന്ധനം ഉണ്ടായിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റ ആഷിക്കിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആയിഷയെ വടകര സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചരുന്നത്. ഇരുവരും ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്.

you may also like this video;