13 June 2025, Friday
KSFE Galaxy Chits Banner 2

Related news

May 12, 2025
May 11, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 7, 2025
March 4, 2025
March 2, 2025
February 23, 2025

നാടിനെ കണ്ണീർ കടലിലാക്കി പിതാവും മകളും യാത്രയായി

Janayugom Webdesk
ചാരുംമൂട്
September 19, 2024 7:23 pm

നാടിനെ കണ്ണീർ കടലിലാക്കി പിതാവും മകളും യാത്രയായി. ഇന്ന് രാവിലെ ദേശീയ പാതയിൽ ഹരിപ്പാട്ടുവച്ചുണ്ടായ വാഹനാപകടത്തിൽ
മരിച്ച വള്ളികുന്നം കാഞ്ഞിപ്പുഴ കിഴക്ക്പള്ളിക്കുറ്റി വെങ്ങാലയത്ത് വിളയിൽ അബ്ദുൽ സത്താർ, മകൾ ആലിയ എന്നിവർക്കു അന്തോപചാരമർപ്പിക്കാൻ എത്തിയത് വൻജനാവലി.പള്ളിക്കുറ്റി മുസ്ലിം ജമാഅത്ത് പള്ളിയിലെ ബർസ്ഥാനിൽ ഇരുവർക്കും തൊട്ടടുത്തായാണ് കബർ ഒരുക്കിയത്. 

പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് 5–30 ഓടെയാണ് ഇരുവരുടേയും മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലായി വളളികുന്നത്തെ വസതിയിലെത്തിച്ചത്. ഈ സമയം വീടും പരിസരവും ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. വീട്ടുമുറ്റത്ത് തയ്യാറക്കിയ പന്തലിലായിരുന്നു മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. തടിച്ചു കൂടിയവരെയെല്ലാം സങ്കടപ്പെടുത്തിയ കാഴ്ചയായിരുന്നു അത്. കരുനാഗപ്പള്ളി ശ്രീ വിദ്യാതിരാജ ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ രണ്ടാം വർഷ ഡിഗി വിദ്യാർത്ഥിനിയായിരുന്ന ആലിയുടെ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെയാണ് ആലിയക്ക് അന്താഞ്ജലിയർപ്പിച്ചത്.
ജനപ്രതിനിധികളടക്കം ജീവിതത്തിന്റെ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്നും ബാപ്പയെ കൂട്ടിക്കൊട്ടുവരാൻ ആലിയയും മാതാവ് ഹസീനയും വീട്ടിലെ എല്ലാവരും ബന്ധുക്കളും ചേർന്നായിരുന്നു പോയത്. അപകടത്തിൽ ഇവർക്ക് പരിക്കു പറ്റിയെങ്കിലും സാരമുള്ളതല്ല. എല്ലാവരും പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. രണ്ട് വർഷമായി മദീനയിലായിരുന്ന സത്താറിന്റെ നാട്ടിലേക്കുള്ള വരവിനു പിന്നിൽ പറഞ്ഞു വച്ചിരുന്ന മകൾ ആലിയയുടെ വിവാഹം ഉറപ്പിക്കലായിരുന്നു .

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.