ഓട്ടോ റിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും പിടിയിലായി

Web Desk
Posted on September 23, 2018, 4:21 pm

തിരുവനന്തപുരം:  ഓട്ടോ റിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനും മകനും പിടിയിലായി. ശ്രീകാര്യം വികാസ് നഗറിലെ താമസക്കാരായ അബ്ദുള്‍ ഹബീബ് (48), മകന്‍ അബ്ദുള്‍ ഹര്‍ഷാദ് (24) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ചെമ്പഴന്തി അണിയൂരില്‍ ചേമ്പാല സ്വദേശി അനീഷ് ബാബു(41) കുത്തേറ്റ് കൊല്ലപ്പെട്ട കേസിലാണ് ഇരുവരും പിടിയിലായത്.

അണിയൂര്‍ ജംഗ്ഷനില്‍ വച്ച്‌ ഹര്‍ഷാദും അനീഷും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഹര്‍ഷാദ് വീട്ടിലെത്തി പിതാവിനേയും ഒപ്പം കൂട്ടി തിരികെയെത്തി. തുടര്‍ന്ന് അനീഷുമായി സംഘട്ടനമുണ്ടായി .

ഇതിനിടെ കുത്തേറ്റ് ഓടിയ അനീഷ് കുമാര്‍ സമീപത്തെ കടയുടെ സമീപം വീ‍ഴുകയും ചെയ്തു. അനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായി.സംഭവത്തെ തുടർന്ന്  പ്രതികള്‍ ഒള‍ിവില്‍ പോയെങ്കിലും ഷാഡോ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. ക‍ഴക്കൂട്ടം പൊലീസാണ് പ്രതിക‍ളെ അറസ്റ്റ് ചെയ്തത്.