4 November 2024, Monday
KSFE Galaxy Chits Banner 2

മദ്യപിച്ചെത്തി മകനെ മര്‍ദ്ദിക്കുന്നത് പതിവ്; മര്‍ദ്ദനം ഗ്യാസ് ട്യൂബും ഇലക്ട്രിക് വയറും ഉപയോഗിച്ച്: ഒടുവില്‍ പിതാവ് അറസ്റ്റില്‍

Janayugom Webdesk
കുളത്തൂപ്പുഴ
November 26, 2021 10:34 am

മകനെ ക്രൂരമായി മർദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ റോക്ക്‌വുഡ് കടവ് റോഡ്പുറമ്പോക്കിൽ ബൈജു (35) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. എട്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ ബൈജു മകനെ ഇലക്ട്രിക്ക് വയറും, ഗ്യാസ് ട്യൂബും അടക്കമുള്ളവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഇയാൾ സ്ഥിരമായി മകനെ ഉപദ്രവിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ ഉൾപ്പടെ സംഭവത്തിൽ ഇടപെടുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

ഒളിവിൽ പോയ ബൈജുവിനെ പുനലൂർ ഡിവൈഎസ്‌പി ബി വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടർ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. വൈദ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ബൈജുവിനെ റിമാൻഡ് ചെയ്തു.

 

Eng­lish Sum­ma­ry: father arrest­ed for harass­ing child

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.