June 10, 2023 Saturday

എഴുന്നേല്‍ക്കാന്‍ വൈകിയതിന് അച്ഛന്‍ തല്ലി; മകന്‍ ബ്ലേഡുകൊണ്ട് സ്വയം കഴുത്തറുത്തു

Janayugom Webdesk
March 24, 2023 3:25 pm

രാവിലെ നേരത്തെ എഴുന്നേൽക്കാൻ തയ്യാറാവാത്തതില്‍ അച്ഛൻ തല്ലിയതില്‍ മനംനൊന്ത് മകന്‍ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു. രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലാണ് സംഭവം. നേരത്തെ ഉറങ്ങാൻ കിടന്ന മകൻ രാവിലെ അച്ഛൻ ഉണർന്നപ്പോൾ എഴുന്നേൽക്കാൻ വൈകി. വിളിച്ചിട്ടും എഴുനേൽക്കാത്തതിനെ തുടർന്ന് അച്ഛൻ കുട്ടിയെ ശകാരിക്കുകയും തല്ലുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രായപൂർത്തിയാകാത്ത മകൻ വീട്ടിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ട്രോമ വാർഡിൽ പ്രവേശിപ്പിച്ചു.

ആശുപത്രി മാനേജ്‌മന്റ് പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ വഴക്ക് പതിവാണെന്നും മകൻ മയക്കുമരുന്നിന് അടിമയാണെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. നിലവിൽ കുട്ടി ജില്ലാ ആശുപത്രയിൽ ചികിത്സയിലാണ്.

 

Eng­lish Sam­mury: father beat him for get­ting up late son cut throat with blade

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.