Site iconSite icon Janayugom Online

വയനാട്ടില്‍ 5 വയസുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ച സംഭവം; അച്ഛന്‍ ഒളിവില്‍

വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് ഒളിവില്‍. മൈസൂർ ഉദയഗിരി സ്വദേശിയായ അഞ്ചു വയസുകാരനാണ് പരിക്കേറ്റത്. മൂന്ന് ദിവസം മുൻപാണ് സംഭവം. വികൃതി കാണിച്ചതിന് അച്ഛൻ കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ ബത്തേരി പൊലീസും ബാലാവകാശ കമ്മീഷനും
കേസെടുത്തിരുന്നു. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വയനാട്ടിൽ പെയിന്റിങ് തൊഴിലാളിയാണ് ഇയാള്‍.

അതേസമയം സംഭവത്തില്‍ കേസെടുത്ത ബാലവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേഥാവിയോട് റിപ്പോർട്ട് തേടി. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് ക്രൂര മര്‍ദ്ദനത്തിന്‍റെ വിവരം പുറത്തറിഞ്ഞത്.

Eng­lish Sum­ma­ry: Father burns 5‑year-old boy’s genitals
You may also like this video

Exit mobile version