25 April 2024, Thursday

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

Janayugom Webdesk
ചെന്നൈ
March 26, 2022 2:19 pm

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വർമ (49), മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.

അടുത്തിടെയാണ് വർമ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി ചാർജ് ചെയ്യുന്നതിനായി വീട്ടിനരികിലാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരിന്നത്. ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയത്. തീയിൽ നിന്ന് രക്ഷപ്പെടാൻ വർമ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി.

എന്നാൽ, തീയിൽ നിന്നുള്ള പുകയാണ് ഇരുവരുടെയും മരണത്തിന് കാരണമായത്. തീ പടരുന്നത് കണ്ട സമീപവാസികളാണ് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചത്. തീ നിയന്ത്രണവിധേയമാക്കി രക്ഷാപ്രവർത്തകർ വീട്ടിലേക്ക് പ്രവേശിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

eng­lish summary;Father, daugh­ter die in Vel­lore after elec­tric bike explodes while charging

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.