August 18, 2022 Thursday

Related news

July 30, 2022
July 25, 2022
July 21, 2022
July 20, 2022
July 19, 2022
July 15, 2022
July 14, 2022
July 11, 2022
June 22, 2022
June 17, 2022

ഫാ. ഡേവിസ് ചിറമേൽ ഭക്ഷ്യ വിപണന രംഗത്തേക്ക്

Janayugom Webdesk
December 12, 2019 6:20 pm

കൊച്ചി: സ്വന്തം ജീവിതം കൊണ്ട് ലോകമാതൃകയായ ഫാ ഡേവിസ് ചിറമേൽ   ഭക്ഷ്യവസ്തുക്കളുടെ വിപണന വുമായി രംഗത്തു വന്നു. കാരുണ്യ ഫുഡ് പ്രോഡക്ട്സ് എന്ന കമ്പനി പ്രഭാതഭക്ഷണം ഒരുക്കാനുള്ള ഉൽപ്പനങ്ങൾ തുടങ്ങി വിവിധ പായസം മിക്‌സുകൾ  ‚ഭക്ഷ്യ എണ്ണകൾ ‚ചിപ്സുകൾ ‚കറിപൗഡറുകൾ ‚സോ സുകൾ ‚അച്ചാറുകൾ .,തേൻ ‚ശർക്കര എന്നിങ്ങനെവൈ വിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഈ മാസം കേരള വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങൾ അടുത്തമാസം മുതൽ വിദേശരാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുമെന്ന് ഫാ ഡേവിസ് ചിറമേൽ പറഞ്ഞു .

തന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചു കാരുണ്യ സ്‌പർശം 60 @ 2020 എന്ന പദ്ധതിയിലേയ്ക്കായിരിക്കും ലാഭത്തിന്റെ പ്രധാനഭാഗം പോവുകയെന്നും ഡേവിസ്  ചിറമേൽ പറഞ്ഞു. ഫാ. ഡേവിസ് ചിറമേലിന്റെ അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച് ആവിഷ്കരിച്ച പദ്ധതിയാണിത്. ക്യാൻസർ, കിഡ്‌നി രോഗികൾ, ഹൃദ്രോഗ ബാധിതർ, ഭിന്നശേഷിക്കാർ, അന്ധരായവർ എന്നിവർക്കായാണ് കാരുണ്യ സ്പർശം 60 @ 2020 നടപ്പാക്കുന്നത്.

അപകടകരമായ വസ്തുക്കൾ അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ മൂലമാണ് ക്യാൻസർ രോഗങ്ങളും വന്ധ്യതയും പെരുകുന്നതെന്ന് ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. അതിനാലാണ് ആരോഗ്യകരമായ ജീവിതരീതി എന്ന ലക്ഷ്യത്തിലൂടെ നവീന സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ രീതിയിൽ കൃഷി ചെയ്തെടുത്ത മായം ചേരാത്ത ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ രോഗത്തെ ക്ഷണിച്ചു വരുത്തുന്നത് തടയുക എന്നതാണ് ലക്‌ഷ്യം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അസുഖം വരാതെ നോക്കുക എന്നതാണ് പ്രധാനമെന്ന്  അദ്ദഹം ഓർമ്മപ്പെടുത്തി.

ചാരിറ്റി പ്രവർത്തനത്തിലൂടെയും അവയവദാന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തനായ ഫാ ഡേവിസ് ചിറമേൽ കിഡ്‌നി പ്രീസ്റ് എന്നാണ് അറിയപ്പെടുന്നത്. ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവീസസ് (എ.സി.ടി.എസ്) സ്‌ഥാപകനായ അദ്ദേഹം നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (എൻ.ഓ.ടി.ടി.ഓ), കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡി.ജി.എച്ച്.എസ് എന്നിവയുടെ അംബാസഡറുമാണ്.

കിഡ്‌നി ദാനത്തെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ  ഫാ. ഡേവിസ് ചിറമേലിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിട്ടുണ്ട്. കേരളമുടനീളം പദയാത്ര നടത്തിയ ഫാ. ചിറമേൽ അവയവദാനത്തിനായി സമ്മതം അറിയിച്ച് പത്ത് ലക്ഷം പേരുടെ ഒപ്പുകളാണ് ശേഖരിച്ചത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.