29 March 2024, Friday

Related news

March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 5, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024

സാമ്പത്തിക ബാധ്യത: തൃശ്ശൂരില്‍ രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു

Janayugom Webdesk
തൃശ്ശൂര്‍
December 15, 2022 9:45 am

തൃശ്ശൂര്‍ കയ്പമംഗലത്ത് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടരയും നാലരയും വയസ്സുള്ള കുട്ടികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുട്ടികളേയും എടുത്ത് ശിഹാബ് വീട്ടുമുറ്റത്തുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നു പേരെയും പുറത്തെടുത്തത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിഹാബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഈ സമയത്ത് ശിഹാബിന്റെ ഭാര്യ വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ടൈല്‍സ് കട ഉടമയായ ശിഹാബിന് കടയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Eng­lish Sum­ma­ry: father died after jump­ing into a well with his two chil­dren in Thrissur
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.