October 3, 2022 Monday

Related news

October 2, 2022
October 1, 2022
September 28, 2022
September 22, 2022
September 19, 2022
September 18, 2022
September 18, 2022
September 18, 2022
September 18, 2022
September 17, 2022

കുടുംബവഴക്കിനിടെ ഭാര്യപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 19, 2020 4:01 pm

കുടുംബവഴക്കിനിടെ ഭാര്യപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വെട്ടുകാട് സ്വദേശിയായ ലിജിനാണ് ഭാര്യപിതാവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ലിജിന്റെ ഭാര്യാ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് ലി‍ജിൻ ഭാര്യപിതാവായ നിക്കോളാസിന്റെ വിട്ടിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷമാണ് ലിജിൻ നിക്കോളാസിന്റെ വീട്ടിലെത്തിയത്. ലിജിനൊപ്പം പത്തിലധികം സുഹൃത്തുക്കളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ നടന്ന വഴക്കിനിടെ ലിജിന് കുത്തേല്‍ക്കുകയായിരുന്നു.

ലിജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോവിഡ് പരിശോധനയ്ക്ക് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ലിജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മുൻപ് പല തവണ നിക്കോളാസും ലിജിനും തമ്മില്‍ കുടുംബ വഴക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ENGLISH SUMMARY: FATHER IN LAW KILLED SON IN LAW IN TRIVANDRUM

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.