Web Desk

ലഖ്നൗ

August 03, 2021, 9:20 pm

വീട്ടുവഴക്ക്: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു

Janayugom Online

വീട്ടുവഴക്കിനുപിന്നാലെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. മരിക്കുന്നതുവരെ തുടർച്ചയായി നിലത്തടിച്ചാണ് ഇയാള്‍  കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബിജിനോ‍ർ ജില്ലയിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയിൽ പ്രതിയായ മുഹമ്മദ് നാസിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞാണ് പിതാവിന്റെ ക്രൂരതയെ തുടര്‍ന്ന് മരിച്ചത്.

ഒന്നര വർഷം മുമ്പാണ് നാസിം, മഹ്താബ് ജഹാനെ വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം നാസിമുമായി വഴക്കിട്ട മഹ്താബ് വീട്ടിലേക്ക് പോയി. ജൂലൈ 31 ന് രാത്രി മദ്യപിച്ചെത്തിയ നാസിം ഭാര്യ വീട്ടിലെത്തുകയും കുഞ്ഞിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. മഹ്താബ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കായി.

ഇതിനിടെ കുഞ്ഞിനെ പിടിച്ചുവാങ്ങിയ നാസിം, കുഞ്ഞിനെ തുട‍ച്ചയായി നിലത്തടിച്ച് കൊല്ലുകയായിരുന്നു. മഹ്താബ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മഹ്താബ് ഓ​ഗസ്റ്റ് ഒന്നിന് ഭ‍ർത്താവിനെതിരെ പൊലീസിൽ കേസ് നൽകി. സംഭവത്തില്‍ നിസ്സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: father killed child in UP

You may like this video also