മകളെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

Web Desk
Posted on August 18, 2019, 9:14 am

ഗോരഘ്പൂര്‍: മകളെ ബലാത്സംഗം ചെയ്തതിനുശേഷം കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഗോരഘ്പൂരിലാണ് 19 കാരിയായ പെണ്‍കുട്ടിയെ പിതാവ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനുശേഷം ക്രൂരമായി
കൊലപ്പെടുത്തിയത്. കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ശരീരം ഇയാള്‍ മറവുചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് ഇയാള്‍.

വിവാഹിതയായ മൂത്ത സഹോദരി രക്ഷാ ബന്ധന്‍ ദിവസം ഇളയ സഹോദരിയെ കാണാനെത്തിയതായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പിതാവ് തന്നെയാണ് കൊലപ്പെടുത്തിയ കാര്യം മകളോട് വ്യക്തമാക്കിയത്.
രണ്ട് വര്‍ഷമായി മകളെ ഇയാള്‍ നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയാക്കിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇവരുടെ മാതാവ് 15 വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. 2015ല്‍ മൂത്ത സഹോദരി വിവാഹം ചെയ്ത് ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് മാറിയ ശേഷം പിതാവിനൊപ്പമാണ് ഇളയ കുട്ടി കഴിഞ്ഞിരുന്നത്.

YOU MAY LIKE THIS VIDEO ALSO