Web Desk

തിരുവനന്തപുരം

September 25, 2020, 10:06 am

കുഞ്ഞിന്റെ കൊലപാതകം ആസൂത്രിതം; പ്ലാസ്റ്റിക്ക് കവറിലാക്കി ആറ്റിലെറിഞ്ഞു

Janayugom Online

തിരുവനന്തപുരത്ത് അച്ഛന്‍ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ഉണ്ണികൃഷ്ണൻ 40 ദിവസം പ്രായമായ കുഞ്ഞിനെ പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ആദ്യം കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ഉണ്ണികൃഷ്ണണൻ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ ആറ്റില്‍ നിന്ന് കയറി വരുന്നത് സമീപ വാസികള്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തായത്. കുട്ടിയ തന്റെ അമ്മയെ കാണിക്കാനാണെന്ന്  പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്.

തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം  നടന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ദിവസമാണ് കൊലപാതകം. 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛനായ ഉണ്ണികൃഷ്ണൻ ആറ്റിലെറിഞ്ഞ് കൊന്നത്. ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പുലര്‍ച്ച രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Eng­lish sum­ma­ry: father killed daugh­ter followup

You may also like this video: