Web Desk

തഞ്ചാവൂര്‍

March 04, 2021, 9:34 am

ദോഷ ജാതകമെന്ന ജോത്സ്യന്റെ വാക്കുകേട്ട് അഞ്ചുവയസ്സുകാരനെ അച്ഛന്‍ തീകൊളുത്തിക്കൊന്നു

Janayugom Online

കുട്ടിയുടേത് ദോഷജാതകമാണെന്ന ജ്യോല്‍ത്സ്യന്റെ വാക്കുകേട്ട് അച്ഛൻ അഞ്ചുവയസ്സുകാരനെ തീകൊളുത്തിക്കൊന്നു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂരിലാണ് സംഭവം നടന്നത്. രാംകിയാണ് മകനെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.

വീട്ടിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ജ്യോത്സ്യൻ പറഞ്ഞതിനെ തുടര്‍ന്ന് പിതാവായ രാംകി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യയും രാംകിയും തമ്മില്‍ കലഹം നടക്കാറുണ്ടായിരുന്നു. അഞ്ചു ദിവസം മുൻപ് കുട്ടിയുടെ ജാതകത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ശരീരത്തിന്റെ 90 ശതമാനം പൊളളലേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാംകിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജ്യോത്സ്യനു വേണ്ടിയുളള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY: FATHER KILLED FIVE YEAR OLD BOY IN TN

YOU MAY ALSO LIKE THIS VIDEO