മകനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ പിതാവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പാലാ മേലുകാവിലാണ് സംഭവം. മേലുകാവ് സ്വദേശി ജോൺസണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ പിതാവ് ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു.മേലുകാവ് കൊക്കയിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.മകൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് ചാക്കോ പൊലീസിന് മൊഴി നൽകി.
11 തിയ്യതി രാത്രിയായിരുന്നു സംഭവത്തെ നടന്നത്. ഈ മാസം ഒൻപതാം തിയതി ചാക്കോയുടെ വീട്ടിലെത്തിയ ജോൺസണും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായി.11 നു രാത്രിയും വാക്കേറ്റം മൂർച്ഛിക്കുകയും അത് പിന്നീട് പിതാവ് മകനെ കൊലപ്പെടുത്തുന്നത് വരെ കാര്യങ്ങൾ എത്തിച്ചു. വഴക്കിനിടെ ചാക്കോയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മാതാവിന്റെ മൃതദേഹം ബന്ധുവീട്ടിലെത്തിച്ചതിനു ശേഷം ചാക്കോ മകന്റെ മൃതദേഹം കൊക്കയിൽ തള്ളിയെന്ന് പൊലീസ് പറയുന്നു. ചാക്കോയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ENGLISH SUMMARY: father killed son
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.