പാലക്കാട് കണ്ണമ്ബ്ര പരുവാശേരില്‍ മകനെ അച്ഛന്‍ വെട്ടിക്കൊന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അച്ഛന്‍ മകനെ വെ്ടടിയത്. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്ബ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്.
ഇസ്രയേലില്‍ നഴ്‌സ് ആയിരുന്ന ബേസില്‍ ഒരു വര്‍ഷമായി നാട്ടിലുണ്ട്. ഇയാള്‍ മദ്യപിച്ച് വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. മകന്റെ ദുര്‍നടത്തത്തില്‍ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ വഴക്കിനിടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പോലീസ് പറയുന്നു.
രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെയാണ് മത്തായി സുഹൃത്തിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെട്ടേറ്റ ബേസില്‍ 10 മണിക്കു തന്നെ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മത്തായിയെ (58) പോലീസ് അറസ്റ്റ് ചെയ്തു.
English SUMMARY: father killed son in palakkad
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.