Saturday
14 Dec 2019

എട്ടു വയസുകാരനെ അച്ഛൻ കഴുത്തറുത്തു കൊന്നു

By: Web Desk | Saturday 6 July 2019 8:37 AM IST


പത്തനംതിട്ട:  ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ എട്ടു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര വീട്ടില്‍ റെജി തോമസിനാണ് (45) ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി.

കുറിയന്നൂര്‍ എം.ടി എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന മകന്‍ റിജിന്‍ റെജി തോമസിനെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞാണ് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് അമ്മയില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടായിരുന്ന പ്രതി പിതൃത്വം സംശയിച്ചാണ് ക്രൂരമായി കുഞ്ഞിനെ കൊന്നത്.

പ്രതി മനോരോഗിയാണെന്നും ഈ വിഭ്രാന്തിയിലാണ് കുറ്റകൃത്യം ചെയ്‌തെന്നും ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കൃത്യം നടത്തിയ സമയം പ്രതിക്ക് മനോരോഗം ഇല്ലായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദവും തെളിവുകളും അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്.

you may also like this video

Related News