May 26, 2023 Friday

Related news

May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 25, 2023
May 24, 2023
May 22, 2023
May 20, 2023
May 19, 2023
May 19, 2023

ഞാനവളെ 17 വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു; വിങ്ങലോടെ ഗോപികയുടെ പിതാവ്

Janayugom Webdesk
January 8, 2020 7:00 pm

കൊച്ചി : കേരളത്തിൽ തുടർകഥയായി പ്രണയപ്പക മാറി കൊണ്ടിരിക്കുകയാണ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മോള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പേടിയായിരുന്നു. തൃശൂർ മനയ്ക്കപ്പാറയിൽ നെട്ടൂർ സ്വദേശി സഫർ ഷാ എന്ന യുവാവ് കൊലപ്പെടുത്തിയ കലൂർ താണിപ്പിള്ളി വീട്ടിൽ ഇവ ആന്റണിയുടെ പിതാവ് വിനോദ് കണ്ണീരോടെ പറയുന്നു. ഗർഭിണിയായിരിക്കുമ്പോ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്. ’

മകളെ പയ്യൻ എട്ടു മാസമായി ശല്യപ്പെടുത്തുകയായിരുന്നു. പലപ്പോഴായി മകൾ പരാതി പറഞ്ഞിരുന്നു. ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ഇനി ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

കൊറിയർ സ്ഥാപനത്തിലെ ചെറിയ വരുമാനമുള്ള ജോലി കൊണ്ടാണ് മക്കളെ രണ്ടുപേരെയും വിനോദ് പഠിപ്പിക്കുന്നത്. പലപ്പോഴും സ്കൂളിലെ ഫീസ് കൊടുക്കാൻ സാധിക്കാതെ വരാറുണ്ട്. അതിന്റെ സങ്കടം അവൾ വീട്ടിൽ അറിയിക്കാറില്ല. ഫീസടയ്ക്കാത്തതിന് ആരുമില്ലാത്ത ക്ലാസ്മുറിയിൽ ഇരുത്താറുണ്ടെന്ന് കഴിഞ്ഞ ദിവസം അവൾ പറഞ്ഞിരുന്നു. പണം ഇല്ലാത്തതുകൊണ്ടാണ് ഫീസ് അടയ്ക്കാൻ വൈകിയിട്ടുള്ളത്. ഈ വർഷംകൊണ്ട് ക്ലാസ് തീരുമല്ലോ എന്ന് അവൾതന്നെ ഞങ്ങളെ സമാധാനിപ്പിക്കുന്നതായിരുന്നു പതിവെന്നും വിനോദ് പറഞ്ഞു.

Eng­lish sum­ma­ry: Father of 17 year old killed by friend speaks

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.