മകന്റെ കാമുകിയെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. നാഗപട്ടണത്തിൽ വസ്ത്രവ്യാപാരം നടത്തുന്ന 50കാരൻ നിത്യാനന്ദമാണ് അറസ്റ്റിലായത്. മകൻ മുകേഷ് കണ്ണനാണ് പിതാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുകേഷിന്റെ കാമുകിയായ ഇരുപതുകാരിയെ രണ്ട് ദിവസം വീട്ടുതടങ്കലിലിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയോടുള്ള മുകേഷിന്റെ പ്രണയം പിതാവായ നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവരുടെ ബന്ധം ഇല്ലാതാക്കാൻ നിത്യാനന്ദം കണ്ടെത്തിയ പുതിയ വഴിയായിരുന്നു പീഡനം. വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി കെണിയില്‍ പെടുത്തുകയായിരുന്നു.
വീട്ടിലേയക്ക് വിളിച്ചു വരുത്തിയ ശേഷം ആദ്യം യുവതിയുടെ ഫോൺ വാങ്ങിയെടുത്തു. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തി അവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുതടങ്കലില്‍ ഇട്ട് യുവതിയെ രണ്ട് ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ നിത്യാനന്ദം ഒരു സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് മാറ്റി. പിന്നീട് സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
English summary: Father raped son’s girlfriend
YOU MAY ALSO LIKE THIS VIDEO