എന്ത് നല്ല സമ്മാനം, മകളെ പിറന്നാള്‍ ദിനത്തില്‍ ബലാത്സംഗം ചെയ്ത് പിതാവ്

Web Desk
Posted on October 08, 2019, 5:41 pm

ബൊളീവിയ: ബൊളീവിയയിലെ ചിപായില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്. മകളുടെ 13ാം പിറന്നാള്‍ ദിനത്തിലാണ് പിതാവിന്റെ ക്രൂരകൃത്യം. പിറന്നാളിന് മകള്‍ക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയെ മാറ്റി നിര്‍ത്തുകയും തുടര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാനസികനില തെറ്റിയ പെണ്‍കുട്ടി ചികിത്സയിലാണ്.

അതേസമയം പീഡന വിവരം അറിഞ്ഞ ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഭീഷണി വകവെയ്ക്കാതെ ഭാര്യ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയിന്മേല്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പിറന്നാളിന് മകള്‍ക്ക് സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം.