പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Web Desk

മലപ്പുറം

Posted on January 18, 2020, 3:47 pm

തന്റെ നാല് പെൺമക്കളെയും പീഡിപ്പിച്ച കേസിൽ പിതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

നാല് മക്കളെയാണ് പിതാവ് പീഡിപ്പിച്ചത്. 17,15,13,10 വയസ്സുള്ള മക്കളെയാണ് പീഡിപ്പിച്ചത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. പത്തുവയസ്സുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞത് .പിന്നാലെ മറ്റുകുട്ടികളോട് അധ്യാപകര്‍ കൂടുതല്‍ വിവരം ആരാഞ്ഞപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയായിരുന്നു.

പ്രതിക്ക് 47 വയസ് പ്രായമുണ്ട്. പത്ത് വയസുകാരി പെൺകുട്ടി ഇന്നലെ അധ്യാപികയോട് പീഡനകാര്യം പറഞ്ഞിരുന്നു. അധ്യാപിക ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. പെൺകുട്ടികൾ പരാതി ശരിവച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Eng­lish sum­ma­ry: father rapes his four chil­dren in malap­pu­ram

YOU MAY ALSO LIKE THIS VIDEO