സസാറാം: അഞ്ച് പേർ ചേർന്ന് മകളെ കൂട്ട ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് പുറത്തറിഞ്ഞതിലുള്ള നാണക്കേട് കൊണ്ട് പിതാവ് മകളെ വെടിവെച്ച് കൊന്നു. പിതാവിനെയും മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം നടന്നത്. മകളെ കൂട്ട ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് മറ്റുള്ളവർ അറിഞ്ഞതിൽ നാണക്കേട് തോന്നിയതിനാലാണ് ഹീന കൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
മകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പിതാവ് ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴി മുടക്കാൻ ശ്രമിച്ചിരുന്നു. 20കാരിയെ അഞ്ച് പേർ ചേർന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ഗ്രാമത്തിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. പ്രദേശത്ത് ചേരി തിരിഞ്ഞുള്ള ലഹളക്ക് വരെ ഇത് കാരണമായ. എന്നാൽ, സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടു.
you may also like this video
കഴുത്തിന് പിന്നിൽ വെടിയേറ്റ് മരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവിനെ ചോദ്യം ചെയ്തപ്പോൾ ബലാത്സംഗ ശ്രമത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലർ വന്നിരുന്നെന്ന് പോലീസിനോട് പറഞ്ഞു. അവരാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ, പിതാവിന്റെ മൊഴി പോലീസ് വിശ്വസിച്ചില്ല.
പിതാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതിൽ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കൂട്ടുപ്രതികൾക്ക് എത്തിച്ചു കൊടുത്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ പിതാവ് കുറ്റം സമ്മതിച്ചു. മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പുറത്തറിഞ്ഞപ്പോൾ ഉണ്ടായ നാണക്കേട് കൊണ്ടാണ് മകളെ കൊലപ്പെടുത്താൻ ഏൽപിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.