Friday
22 Feb 2019

മദ്യലഹരിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

By: Web Desk | Monday 26 March 2018 10:11 AM IST

പത്തനംതിട്ട: മദ്യലഹരിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ .മൂഴിയാര്‍ ആദിവാസി കോളനിയില്‍ ആണ് സംഭവം. കോളനിയില്‍ താമസിക്കുന്ന വിനോദ് കുമാര്‍ ആണ് ശനിയാഴ്ച്ച രാത്രിയില്‍ ഒന്നര വയസ്സുള്ള ആണ്‍ കുഞ്ഞിനെ റോഡിലേക്ക് എടുത്തെറിഞ്ഞത്. ഭാര്യ സുധയെ മര്‍ദിച്ച ശേഷമാണ് ഇയാള്‍ ഇത് ചെയ്തത് . മദ്യലഹരിയിലായിരുന്നു വിനോദെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലിയേറ്റീവ് കെയറിലെ വാഹനത്തില്‍ ഉടന്‍ തന്നെ കുഞ്ഞിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാല്‍ പരിശോധനയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ എടുത്തെറിഞ്ഞ ശേഷം വിനോദ് കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂഴിയാര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News