മലപ്പുറത്ത് മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു

Web Desk

മലപ്പുറം

Posted on May 31, 2020, 10:30 am

മലപ്പുറം തിരൂരിൽ മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. മദ്യലഹരിയിൽ തർക്കത്തിനിടെ മകന്റെ തളളലേറ്റ് വീട്ടു മുറ്റത്ത് വീണ പിതാവ് തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജിയാണ് മരിച്ചത്.സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബുബക്കര്‍ സിദ്ദീഖിനെ (27) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യപ്പിച്ചത്തിയ അബൂബക്കര്‍ സിദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ മകന്‍ പിതാവിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തള്ളിയിടുകയുമായിരുന്നു.മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ENGLISH SUMMARY: father was died by son’s beat

YOU MAY ALSO LIKE THIS VIDEO