പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി 1.5 കോടിയിലധികം വിലമതിക്കുന്ന നാല് ഏക്കറോളം വരുന്ന ഭൂമി മുസ്‍ലിം പള്ളിക്ക് നല്‍കി ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധസിങ് നഗര്‍ ജില്ലയിലെ കാസിപുരിലാണ് അച്ഛന്റെ അന്ത്യാഭിലാഷം പെണ്‍മക്കള്‍ നിറവേറ്റിയത്.
2003ലാണ് ഇവരുടെ പിതാവും കര്‍ഷകനുമായ ബ്രജ്‌നന്ദന്‍പ്രസാദ് രസ്‌തോഗി മരണപ്പെട്ടത്. മത സൗഹാര്‍ദത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം തന്റെ ആഗ്രഹം അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ മക്കളായ സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷം അറിയുന്നത്. തുടര്‍ന്ന് ഇരുവരും ഭൂമി വിട്ടു നല്‍കുകയായിരുന്നു.
English summary; Father’s last wish: Hindu sisters donate over Rs 1.5 crore land for Eidgah
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.