മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിഫേസ്ബുക്ക് പോസ്റ്റ്; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

Web Desk
Posted on July 11, 2019, 6:58 pm

ഇടുക്കി: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ഇടുക്കി കളക്ടറേറ്റിലെ ക്ലര്‍ക്ക് ടി എസ് ജോമോനെ ( ജോമോന്‍ ശശികുമാര്‍) ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. 1983ലെ പൊതുഭരണ വകുപ്പ്
ഉത്തരവുപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനു യോജിക്കാത്തവിധം ഗുരുതരമായ
അച്ചടക്കലംഘനം നടത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.