വയനാട് സീറ്റ് സ്വപ്നം കണ്ടു നടന്ന സിദ്ധിക്കിനെ തേച്ചൊട്ടിച്ച് മുന്‍ ഭാര്യ നസീമ

Web Desk
Posted on April 01, 2019, 11:15 am

വയനാട് സീറ്റ് സ്വപനം കണ്ടു നടന്ന സിദ്ധിക്കിനെ തേച്ച് ഒട്ടിച്ച് മുന്‍ ഭാര്യ നസീമ ജമാലുദീന്‍. ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് ഹാസ്യ രൂപേണയുള്ള മറുപടി. ക്യാന്‍സര്‍ രോഗിയായിരുന്ന സസീബയെയും കുട്ടികളെയും ഉപേക്ഷിച്ചു പോയ സിദ്ധിഖിന്റെ വാര്‍ത്ത വലിയ വിവാദം ഉണ്ടാക്കിയിരുന്നു. നസീമയുടെ പോസ്റ്റ്എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ ആണ് വയനാട് സ്ഥാനാര്‍ഥി ആയി രാഹുല്‍ ഗാന്ധിയുടെ പേര് എ കെ ആന്റണി പ്രഖ്യാപിച്ചത് .ആദ്യം പ്രഖ്യാപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അരുമ ശിഷ്യന്‍ സിദ്ധിഖിന്റെ പേരായിരുന്നു.സിദ്ധിഖിനായി അണികള്‍ ചുമരെഴുത്തു പോലും തുടങ്ങിയിരുന്നു. അങ്ങിനെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ആണ് ഉമ്മന്‍ ചാണ്ടി വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരും എന്ന വെടി പൊട്ടിച്ചത്.അതോടെ സിദ്ധിഖിനായി കുഴച്ച മൈദാ വെറുതെയായി എന്ന് സിദ്ധിക്കിനും അണികള്‍ക്കും മനസിലായി ‚ക്യാമ്പ് നിരാശരായി.എന്നാലും അതൊന്നും പുറത്തു കാണിക്കാതെ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം എന്ന് പറഞ്ഞു സിദ്ധിക്കും കൂട്ടരും കാത്തിരുന്ന് കാത്തിരുന്ന് ഒരു പരുവമായി, ഇപ്പൊ വരും പ്രഖ്യാപനം എന്ന് പറഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും ഒന്നും ആയില്ല.സിദ്ധിഖിന്റെ ഉള്ളില്‍ വീണ്ടും ലഡു പൊട്ടി തുടങ്ങി.സ്വന്തം നേതാക്കള്‍ക്കു പോലും ഇഷ്ടമല്ലാത്ത സിദ്ധിക്ക് ഭാഗ്യം കൊണ്ട് ജയിക്കുക ആണേല്‍ എം പി ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിനും ചേര്‍ന്ന് എന്നാണ് വിവരം.

അങ്ങിനെ ആശ്വസിച്ചിരുന്ന നേരത്തു ഇന്ന് രാവിലെ വീണ്ടും ആന്റണി വെടി പൊട്ടിച്ചു.വയനാട്ടില്‍ രാഹുല്‍ തന്നെ.അങ്ങിനെ സ്വാപ്നങ്ങള്‍ എല്ലാം കരിഞ്ഞ സിദ്ധിക്ക് വീണ്ടും കറിവേപ്പില ആയി. ഇതിനു പിന്നാലെയാണ് നസീമയുടെ ഫേസ്ബുക്ക് പോസ്റ്റ് . ”വെറുതേ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്‌ളാസിനു പോയി സമയം കളഞ്ഞു, ഇനി ഞാന്‍ ഈ സ്‌പോക്കണ്‍ ഇംഗ്ലിഷ് എവിടെ പോയി ഛര്‍ദ്ദിക്കും എന്റെ ദൈവേ” എന്ന തലകെട്ടോടുകൂടിയാണ് പോസ്റ്റ്. എന്തായാലും പോസ്റ്റ് ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞു.