യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ യുവന്റസിന് തോല്‍വി. പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോര്‍ട്ടോയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടു. കളി ആരംഭിച്ച് രണ്ട് മിനുറ്റ് പിന്നിട്ടപ്പോൾ പോർട്ടോ ആദ്യ ഗോൾ മെഹ്ദി തരേമിയിലൂടെ നേടി. രണ്ടാം പകുതി തുടങ്ങി ഒരു മിനുറ്റ് അവസാനിക്കുന്നതിന് മുമ്പായിരുന്നു രണ്ടാം ഗോൾ. മൗസ മരേഗ ആയിരുന്നു സ്കോറർ.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള യുവന്റസ് താരങ്ങൾ എൺപത്തിരണ്ടാം മിനുറ്റ് വരെ കിണഞ്ഞു ശ്രമിച്ചിട്ടാണ് ഒരു ഗോൾ തിരിച്ചടിക്കാനായത്. ഫെഡ്രിഗോ ആണ് സ്കോറർ. പന്ത് കെെവശം വയ്ക്കന്നതിലും ആക്രമണത്തിലും യുവന്റസ് മുന്നിട്ടുനിന്നെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കിയ പോർട്ടോ മത്സരത്തില്‍ വിജയിക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് എഫ്സി പോട്ടോ, യുവന്റസിനെ പരാജയപ്പെടുത്തുന്നത്.
Engish summary: FC porto beat Juventus in Champions league
You may also like this video: