എഫ്‌സിഐയുടെ കടവും പെരുകുമ്പോള്‍

Web Desk
Posted on October 09, 2019, 12:33 am

അതിസമ്പന്നരിലേക്ക് സമ്പത്ത് കുമിഞ്ഞുകൂടുകയും ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് പോവുകയാണെന്നുമുള്ള വാസ്തവമാണ് ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ അലട്ടിയിരുന്നത്. അതേ മോഡി രണ്ടാമതും അധികാരത്തിലെത്തിയാല്‍ സ്ഥിതി മാറുമെന്ന് അരി ഭക്ഷണം കഴിക്കുന്നവരാരും കരുതിയിരുന്നുമില്ല. രണ്ടാം വരവില്‍ ദരിദ്രരുടെ എണ്ണത്തോടൊപ്പം രാജ്യത്തെ പൊതുകടവും പെരുകിപ്പെരുകി വരികയാണ്. ഈ പെരുക്കലെല്ലാം കുത്തക കമ്പനികള്‍ക്ക് പാതയൊരുക്കാനാണെന്നത് വെറും രാഷ്ട്രീയ വിണ്ടമര്‍ശനമല്ല. എവിടെയെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്കെത്തിയിട്ടുണ്ടോ ആ വിടവ് നികത്താന്‍ സ്വകാര്യ കമ്പനികളെ മോഡി സര്‍ക്കാര്‍ പ്രതിഷ്ഠിക്കുന്നതാണ് ആ യാഥാര്‍ഥ്യത്തെ എടുത്തുകാട്ടുന്നത്. രണ്ടാം മോഡി സര്‍ക്കാര്‍ സധൈര്യം ചെണ്ടയ്യുന്നതാകട്ടെ ലാഭകരമായിപ്പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി സ്വകാര്യവല്‍ക്കരിക്കലാണ്. അപ്രതീക്ഷിതമെന്ന് തോന്നിപ്പിക്കുന്ന നീക്കങ്ങളാണ് ഓരോ സ്ഥാപനങ്ങളിലും സ്വകാര്യവല്‍ക്കരണത്തിനായി മോഡി സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ആസൂത്രിതമായിട്ടാണ് കുത്തകകള്‍ക്കായി വഴി ഇങ്ങനെ വെട്ടിക്കൊടുക്കുന്നതെന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ മനസിലാവുകയും ചെയ്യും.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) കടം മൂന്നിരട്ടി ആയെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. വാര്‍ത്ത രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് നിസാരമായി തള്ളിക്കളയാനാവുന്ന ഒന്നല്ല. പലയിടങ്ങളില്‍ നിന്നായി എഫ്‌സിഐ വാങ്ങിക്കൂട്ടിയ കടമാണ് പെരുകിയിരിക്കുന്നത്.

ഭക്ഷ്യ സബ്‌സിഡിക്കായി കൃത്യമായ ഫണ്ട് ബജറ്റില്‍ നീക്കി വക്കാതെ വന്നതോടെയാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കടം വാങ്ങേണ്ടി വന്നത്. 91,409 കോടി രൂപയുടെ കടമായിരുന്നു 2014 മാര്‍ച്ചില്‍ എഫ്‌സിഐക്ക് ഉണ്ടായിരുന്നത്. 2019 മാര്‍ച്ചിലെ കണക്കെടുത്തപ്പോള്‍ കടം 2.65 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് 190 ശതമാനം കടം പെരുകിയതായാണ് കണക്കുകള്‍ പറയുന്നത്. ഭക്ഷ്യ സബ്‌സിഡിക്കായി ബജറ്റില്‍ തുക വകയിരുത്തല്‍ നേരത്തെ പതിവുണ്ടായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ പണം നല്‍കുന്നില്ല. ഇത് ഒന്നാം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കാലയളവാണ്. കേന്ദ്രം നല്‍കേണ്ടിയിരുന്ന ഭക്ഷ്യ സബ്‌സിഡി ആസൂണ്ടത്രിതമായി വെട്ടിക്കുറയ്ക്കുകയും ഇത് പ്രതിസന്ധിയിലേക്കെത്തിയതോടെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലോണുകളെടുക്കേണ്ട സ്ഥിതിയും വന്നു. 2016–17 കാലഘട്ടത്തില്‍ നാഷണല്‍ സ്‌മോള്‍ സേവിങ്‌സ് ഫണ്ടില്‍ നിന്ന് തുടര്‍ച്ചയായി കടം എടുത്തതായാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ലോണുകളില്‍ നിന്നുമാത്രം 1.91 ലക്ഷം രൂപയുടെ കടം എഫ്‌സിഐക്ക് നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അറിവും സമ്മതവും ഇല്ലാതെ കടം വാങ്ങാനാവില്ല. കേന്ദ്രസര്‍ക്കാര്‍ നയങ്ങളനുസരിച്ചാണ് എഫ്‌സിഐയുടെ പ്രവര്‍ത്തനം. രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ മേഖലയില്‍ എത്തിക്കുന്നത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്.

1965 ലെ ഫുഡ് കോര്‍പ്പറേഷന്‍ ആക്ട് അനുസരിച്ചാണ് എഫ്‌സിഐ രൂപീകരിച്ചിരിക്കുന്നത് തന്നെ. എന്നാല്‍ സാധാരണക്കാരെ വേഗത്തില്‍ ബാധിക്കുന്ന ഈ സംവിധാനത്തിന്റെ തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന മെല്ലേപ്പോക്ക് നയം കുത്തകകള്‍ക്കായാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭക്ഷ്യ സബ്‌സിഡിക്കായി ആവശ്യമായതിലും വളരെ കുറവ് തുകയാണ് എഫ്‌സിഐക്ക് കേന്ദ്രം അനുവദിച്ചിരുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള പൊതുവിതരണ സബ്‌സിഡിയും മോഡിയുടെ രണ്ട് സര്‍ക്കാരുകളും പലണ്ടവിധമാക്കി. കേരളത്തിന്റെ കാര്യത്തില്‍ പകപോക്കല്‍ പോലെയാണ് ഇപ്പോഴും വിഹിതം വീതം വയ്ക്കുന്നത്.
എഫ്‌സിഐയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി സമീപഭാവിയില്‍ തന്നെ രാജ്യത്തെ ഒട്ടനവധി സംസ്ഥാനങ്ങളെ സാരമായി ബാധിക്കും. എഫ്‌സിഐയുടെ സംഭരണത്തെയും നാശത്തിലാക്കും. ഇതുതന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെയും ലക്ഷ്യം. എഫ്‌സിഐക്ക് താങ്ങാനാവാത്ത സ്ഥിതിയെന്ന് വരുത്തിതീര്‍ക്കുന്നതോടെ ആസൂത്രിതമായിത്തന്നെ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് രംഗത്തുവരാനാകും. റിലയന്‍സ് കമ്പനിയാണ് കഴുകന്‍ കണ്ണുകളോടെ എഫ്‌സിഐയുടെ അവശതയെ നോക്കിക്കാണുന്നത്. പൊതുവിതരണ രംഗത്തേയ്ക്കുകൂടി ഇവര്‍ വരുന്നതോടെ മോഡിയുടെ കച്ചവട തന്ത്രങ്ങള്‍ വിജയിക്കുമെങ്കിലും കേന്ദ്ര സാമ്പത്തിക നയത്താല്‍ പട്ടിണിയില്‍ ഉഴലുന്ന സാധാരണക്കാര്‍ മുഴുപട്ടിണിയിലേക്കുമെത്തും. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളിലെ പൊതുവിതരണ രംഗം ജനകീയവും ശക്തവുമാണെന്നത് മുതല്‍ക്കൂട്ടാണ്. എന്നാല്‍ കേന്ദ്ര സഹായം വഴി ലഭിക്കേണ്ട ധാന്യങ്ങള്‍ക്കായി സ്വകാര്യ കമ്പനികളുടെ ഗോഡൗണുകളില്‍ പണക്കിഴിയുമായി കാത്തുനില്‍ക്കേണ്ടിവരും. അറിഞ്ഞുകൊണ്ടുള്ള പ്രതിസന്ധി സൃഷ്ടിക്കലാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നടക്കുന്നത്. നിര്‍മല സീതാരാമനെ പോലെ ഒരാളില്‍ കണക്കുപുസ്തകം ഏല്‍പ്പിച്ചതും പേരിനുമാത്രമാണ്. ബജറ്റ് പുസ്തകത്തെ പട്ടില്‍ പൊതിഞ്ഞുവെന്നല്ലാതെ രണ്ടാം മോഡി സര്‍ക്കാരിന്റെ കന്നിബജറ്റവതരണം ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പുതുമയൊന്നും ഉണ്ടായിരുന്നില്ല. ഒന്നിനുപിറകെ ഒന്നായി സാമ്പത്തിക പ്രതിസന്ധികള്‍ വരുന്നതില്‍ തെല്ലും ആശങ്കയില്ലാത്തതും ഈ കള്ളക്കളിയുടെ ഭാഗം തന്നെയാണ്.