28 March 2024, Thursday

Related news

January 29, 2024
December 21, 2023
August 11, 2023
March 4, 2023
December 7, 2022
November 26, 2022
November 22, 2022
November 21, 2022
November 14, 2022
November 9, 2022

തീര്‍പ്പ് കല്പിക്കാന്‍ ഭയം നീതിമാന്മാരിലുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്

ജാമ്യാപേക്ഷ കെട്ടിക്കെടുക്കുന്നതില്‍ ഡി വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍
web desk
ന്യൂഡല്‍ഹി
November 21, 2022 9:59 am

അധികാരത്തിനുമേല്‍ ജുഡീഷ്യറിയുടെ ഭീതി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തിലായിരുന്നു രാജ്യത്തെ ജനങ്ങള്‍ക്കുള്ള ആശങ്ക നീതിമാരിലും ഉണ്ടെന്ന സൂചന നല്‍കിയത്. വ്യക്തിപരമായി ലക്ഷ്യമിടുമോ എന്ന ഭയംമൂലം പല കേസുകളിലും ജാമ്യം നല്‍കാന്‍ ജഡ്ജിമാര്‍ ഒഴിഞ്ഞുമാറുകയാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമെല്ലാം ജാമ്യാപേക്ഷകളുടെ പ്രളയമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ചന്ദ്രചൂഡിന അനുമോദിക്കാൻ ഇന്ത്യൻ ബാർ കൗൺസിൽ വിളിച്ച യോഗത്തിലാണ് രാജ്യത്തെ പൊതുസ്ഥിതി തുറന്നുപറഞ്ഞത്. താഴേക്കിടയിലുള്ള ജഡ്ജിമാര്‍ക്ക് കുറ്റകൃത്യം മനസിലാക്കാനാകാത്തതുകൊണ്ടല്ല ജാമ്യം നല്‍കാത്തത്. ക്രൂരമായ കേസുകളില്‍ ജാമ്യം അനുവദിച്ചാല്‍ വേട്ടയാടപ്പെടുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡ് വെളിപ്പെടുത്തി.

നീതിന്യായ വ്യവസ്ഥയില്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോടതികളിലും നീതിന്യായ സംവിധാനങ്ങളിലുമെല്ലാം സാങ്കേതികവിദ്യ ഉപയോഗിക്കണം. നിയമവിദ്യാഭ്യാസം, നീതിന്യായ രംഗത്തെ സ്ത്രീ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളെല്ലാം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ അടയിരിക്കുന്നെന്ന കോടതിയുടെ അതിരൂക്ഷ വിമർശത്തിനിടെയാണ് കേന്ദ്രമന്ത്രിയും ചീഫ് ജസ്റ്റിസും ഒരേ വേദിയിൽ എത്തിയത്. ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയം തീരുമാനങ്ങളെ എതിർത്ത് അഭിഭാഷകർ സമരം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ലെന്ന് ചടങ്ങിൽ സംസാരിച്ച റിജിജു പറഞ്ഞു.

 

Eng­lish Sam­muary: judges reluc­tant to grant bail for fear of being tar­get­ed says chief justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.