Web Desk

ന്യൂഡല്‍ഹി

January 09, 2021, 3:04 pm

രാജ്യതലസ്ഥാനത്തും പക്ഷിപ്പനി ഭീതി; കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Janayugom Online

രാജ്യതലസ്ഥാനത്ത് പക്ഷിപ്പനി ഭീതി. കാക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങതാണ് ആശങ്ക ഉയര്‍ത്തുന്നത്. നൂറിലധികം കാക്കകളാണ് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്രയുമധികം കാക്കകള്‍ ചത്തൊടുങ്ങുന്നത്. 

ഡല്‍ഹി സര്‍ക്കാരിന്റെ ഒരു സംഘമെത്തി നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായി പാര്‍ക്ക് ജീവനക്കാര്‍ പറയുന്നു. രാജ്യത്ത് കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ നാലു പ്രദേശങ്ങൾ അടക്കം 12 കേന്ദ്രങ്ങളാണ് പക്ഷിപ്പനിയുടെ ഉറവിടങ്ങളെന്ന് കേന്ദ്രസർക്കാർ കണ്ടെത്തി. ദേശാടന പക്ഷികളില്‍ നിന്നാണ് രോഗം പടരുന്നതെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ദേശാടന പക്ഷികളിൽ എച്ച്-5 എൻ‑1 സ്ഥിരീകരിച്ചിരുന്നു. 

ENGLISH SUMMARY:Fear of bird flu in the coun­try’s capital
You may also like this video