18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025

കോവിഡ് വരുമെന്ന്‌ ഭയം; ചികിത്സയ്ക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദ്ദിച്ചു

Janayugom Webdesk
കോട്ടയം
January 2, 2022 12:19 pm

കോവിഡ് കാലത്ത് അച്ഛൻ പുറത്തിറങ്ങിയാൽ രോഗം വരാൻ സാധ്യതയുണ്ടെന്ന് കരുതി യുവാവ് അച്ഛനെ മർദ്ദിച്ചതായി പരാതി. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മർദ്ദനമേറ്റത്.

അച്ഛൻ പുറത്തിറങ്ങിയാൽ തന്റെ മക്കൾക്കും കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മർദ്ദിച്ചത്.  രോഗിയായ അച്ഛൻ ഓട്ടോറിക്ഷയിൽ തനിയെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ പിന്നാലെ എത്തിയായിരുന്നു മർദ്ദനം.

ആശുപത്രി അധികൃതർ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനെ വിളിക്കാൻ തയാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛൻ അറിയിച്ചു. ആശുപത്രിക്കുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേൽപിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.

eng­lish sum­ma­ry; Fear of covid com­ing; The son beat the father who went out for treatment

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.