ഇന്ത്യയെ ഭയന്ന് പോര്‍വിമാനങ്ങള്‍ പാകിസ്ഥാന്‍ പിൻവലിച്ചു

Web Desk
Posted on May 21, 2019, 9:08 pm

ഇന്ത്യയുടെ ആക്രമണം ഭയന്ന് യുഎസ് നിര്‍മിത പോര്‍വിമാനങ്ങളെല്ലാം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് മാറ്റിയതായി   റിപ്പോര്‍ട്ട്.

പഞ്ചാബിലെ സര്‍ഗോഡ വ്യോമതാവളത്തിലെ എഫ്16 പോര്‍വിമാനങ്ങളെല്ലാം സിന്ധിലേക്ക് മാറ്റി. ഇനിയൊരു ആക്രമണത്തില്‍ എഫ്16 പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പാക് വ്യോമസേനയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിസ്സാര ദൗത്യങ്ങള്‍ക്ക് എഫ്16 ഉപയോഗിച്ച് നഷ്ടം നേരിട്ടാൽ  ഭാവിയില്‍ പാക്ക് വ്യോമസേനയ്ക്ക് വന്‍ തിരിച്ചടിയാകും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് എഫ്16 പിന്‍വലിച്ചിരിക്കുന്നത്.

ബലാക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാന്റെ മുഴുവന്‍ പോര്‍വിമാനങ്ങളും ടാങ്കുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ടാങ്കുകളുടെ എണ്ണം കൂട്ടി പ്രതിരോധിക്കാന്‍ തന്നെയാണ് പാക്ക് സേനയുടെ നീക്കം. ഇന്ത്യന്‍ വ്യോമസേനയെ ഭയന്നു രണ്ടു മാസത്തോളമാണ് പാകിസ്ഥാന്റെ വ്യോമപരിധി അടച്ചിട്ടത്.