Janayugom Online
Federal Bank- janayugom

ഫെഡറല്‍ ബാങ്ക് സര്‍വ്വീസ് ചാര്‍ജുകളില്‍ ഇളവു നല്‍കുന്നു

Web Desk
Posted on August 20, 2018, 5:30 pm

കൊച്ചി: പ്രളയ കെടുതികളില്‍ ബുദ്ധിമുട്ടുന്ന കേരളത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെഡറല്‍ ബാങ്ക് സര്‍വ്വീസ് ചാര്‍ജുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫെഡറല്‍ ബാങ്ക് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഏതു ബാങ്കിന്‍റെ എടിഎമ്മുകളില്‍ നിന്നും എത്ര തവണ വേണമെങ്കിലും പൂര്‍ണമായും സൗജന്യമായി പണം പിന്‍വലിക്കാം. പണം അടക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഒരു ചാര്‍ജും ഈടാക്കുന്നതല്ല.

മിനിമം ബാലന്‍സ് ചാര്‍ജുകളും പൂര്‍ണമായി ഒഴിവാക്കും. ഇസിഎസ്/ എന്‍എസിഎച്ച് മാന്‍ഡേറ്റുകള്‍, വൈകിയുള്ള പ്രതിമാസ തിരിച്ചടവുകള്‍, ചെക്ക് മടങ്ങല്‍, ഓട്ടോ റിക്കവറി, സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ മടങ്ങല്‍ എന്നിവയ്ക്കുള്ള സര്‍വ്വീസ് ചാര്‍ജുകളും പൂര്‍ണമായി ഇളവു ചെയ്യും. ഇതിനു പുറമെ പുതിയ എടിഎം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവ നല്‍കുന്നതിനും സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ല. കേരളത്തിലെ ഇടപാടുകാര്‍ക്ക് 2018 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഇളവുകള്‍ ബാധകമാകുക.