ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ സമര പ്രചരണ ജാഥയ്ക്ക് സ്വീകരണം

Web Desk
Posted on February 02, 2019, 6:47 pm

പേരാമ്പ്ര: ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ സമര പ്രചരണ ജാഥയ്ക്ക് സ്വീകരണം. അന്യായമായ സർവ്വീസ് ചാർജിനെതിരെയും സാധാരണക്കാരന്റെ ബാങ്കായി ഫെഡറൽ ബാങ്ക് നിലനിർത്തുക, സ്ത്രീ ജീവനക്കാർക്ക് എതിരെയുള്ള കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ നടത്തിയ പ്രചരണ ജാഥയ്ക്ക് പേരാമ്പ്രയിൽ സ്വീകരണം നൽകി. സ്വീകരണയോഗം എ കെ ബി എഫ് മുൻ ജില്ലാ ജോയിന്റ സെക്രട്ടറി പി കെ സുരേഷ് ഉദ്ഘടാനം ചെയ്യ്തു വിനോദ് പിസി, വിനീത് വിവി, സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.