February 5, 2023 Sunday

Related news

July 15, 2022
June 30, 2022
February 10, 2022
January 18, 2022
November 17, 2021
October 6, 2021
July 9, 2021
May 17, 2021
May 10, 2021
May 10, 2021

ലോക്ക് ഡൗണ്‍; സഹായഹസ്തവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി
April 7, 2020 5:49 pm

കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം കേരളത്തിലും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ‍ ഫെഡറല്‍ ബാങ്ക് രംഗത്ത്. ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനായി കമ്യൂണിറ്റി കിച്ചനുകള്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാനും കോവിഡ്19 ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുവാനുമാണ് പദ്ധതി. ഇതിനായി ജീവനക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് വെബ്‌സൈറ്റ് വഴി ധനസമാഹരണവും നടത്തുന്നുണ്ട്. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

ജീവനക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും സമാഹരിക്കുന്ന തുകയ്ക്കു തുല്യമായ തുക ഫൗണ്ടേഷനും വഹിക്കും. കോവിഡ്19 പരിശോധനയ്ക്കുള്ള 1000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലെത്തിക്കുമെന്നും ബാങ്ക് അറിയിച്ചു.ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളിലെ 21 കമ്യൂണിറ്റി കിച്ചനുകള്‍ക്കുള്ള എല്ലാ സഹായങ്ങളും ഫെഡറല്‍ ബാങ്ക് നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എമാരായ റോജി എം ജോര്‍ജ്, അന്‍വര്‍ സാദത്, വി പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജനല്‍ ഹെഡുമായ ജോയ് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

കൂടാതെ ഡല്‍ഹിയില്‍ അഞ്ചിടങ്ങളിലായി കുടിയേറ്റ തൊഴിലാളികള്‍ക്കും ചേരി നിവാസികള്‍ക്കും അയ്യായിരം ഭക്ഷണപ്പൊതികള്‍ ഹെല്‍പ് ഏജ് ഇന്ത്യയുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക് ദിവസവും വിതരണം ചെയ്യുന്നുണ്ട്. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും നെറ്റ്‌വര്‍ക്ക് 2 ഹെഡുമായ നന്ദകുമാര്‍ വി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.കേരളത്തിനു പുറമെ പുനെയിലും 1000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഫെഡറല്‍ ബാങ്ക് വിതരണം ചെയ്യും. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ബാങ്ക് വെബ്‌സൈറ്റ് വഴി സംഭാവനകള്‍ നല്‍കാം. സംഭാവന തുകയുടെ 50 ശതമാനം ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടും.

Eng­lish Sum­ma­ry: Fed­er­al Bank helps the com­mu­ni­ty kitchen.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.