മാതാപിതാക്കള്‍ക്ക് സ്‌നേഹം കുറവ്; മകന്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തി; അമ്മയ്ക്ക് ഗുരുതരം

Web Desk
Posted on September 25, 2019, 1:04 pm

ഗുഡ്ഗാവ്: അച്ഛനും അമ്മയ്ക്കും തന്നോട് സ്‌നേഹക്കുവാണെന്ന് തോന്നിയ മകന്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ റിഷഭ് മെഹ്തയാണ് അച്ഛനും അമ്മയും തന്നെ പരിഗണിക്കുന്നില്ലെന്ന് തോന്നലില്‍ ഇരുവരെയും കൊല്ലാന്‍ തീരുമാനിച്ചത്.

മകന്റെ കത്തിയാക്രമണത്തില്‍ പിതാവ് തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാവ് എയിംസില്‍ ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. റിഷഭിന്റെ ഇളയ സഹോദരന്‍ മയങ്ക് മെഹ്തയാണ് സംഭവം പൊലിസിനെ വിളിച്ച് അറിയിച്ചത്. തന്നോട് സ്‌നേഹക്കുറവെന്ന് പറഞ്ഞ് അച്ഛനും അമ്മയുമായി റിഷഭ് വഴക്കുണ്ടാക്കാറുണ്ടെന്ന് മയങ്ക് പൊലീസിനോട് പറഞ്ഞു.

ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട റിഷഭിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു.