ബാങ്കിലെത്തി പണം പിൻവലിക്കുന്നതിനും ഫീസ്

Web Desk

മുംബൈ

Posted on July 06, 2020, 10:56 pm

നിശ്ചിത പരിധിയില്‍ കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിക്കുന്നതിനും നിരക്ക് ഈടാക്കാൻ എസ്ബിഐ. 25,000 രൂപ വരെ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മാസത്തില്‍ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണം പിന്‍വലിക്കാം. 25,000നും 50,000നും ഇടയില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പത്ത് തവണ സൗജന്യമായി പണം പിന്‍വലിക്കാനാകം.
50,000 ത്തിന് മുകളിലും ഒരു ലക്ഷം രൂപ വരെയും മിനിമം ബാലന്‍സുള്ളവര്‍ക്ക് 15 തവണയും അതിന് മുകളിലുള്ളവര്‍ക്ക് പരിധിയില്ലാതെയും സൗജന്യമായി പണം പിന്‍വലിക്കാന്‍ അനുവദിക്കും.

നിശ്ചിത പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കുന്നതിന് ഓരോ തവണയും 50 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് വഴിയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മെട്രോ നഗരങ്ങളില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിക്കുന്നത്.

ഇതില്‍ എസ്ബിഐയുടെ എടിഎം വഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎം വഴി മൂന്നും തവണയാണ് സൗജന്യമായി പണം പിന്‍വലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കില്‍ പത്ത് ഇടപാടുകള്‍ സൗജന്യമായിരിക്കും. നിശ്ചിത പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കുന്നതിന് ഓരോ തവണയും പത്തുരൂപയും ജിഎസ്ടിയും നഗരങ്ങളിൽ 20 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക.

Eng­lish sum­ma­ry: fees for widraw­ing mon­ey from banks

You may also like this video: