February 5, 2023 Sunday

Related news

April 9, 2022
February 24, 2022
February 24, 2022
August 2, 2021
April 19, 2021
April 17, 2021
March 11, 2021
November 2, 2020
October 18, 2020
September 12, 2020

ഗോ കൊറോണ ആര്‍മിയുമായി ഫൊക്കാന

അനിൽ ആറന്മുള
ന്യൂയോര്‍ക്ക് :
April 11, 2020 12:53 pm

അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുന്നതിനുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഗോ കൊറോണ ആര്‍മി രൂപീകരിച്ചു. അമേരിക്കയിലെ എല്ലാ സ്റ്റേറ്റിലുമുള്ള
ഫൊക്കാന അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും രോഗാതുരരായവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കാനുമാണ് ഗോ കൊറോണ ആര്‍മി രൂപീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ബി മാധവന്‍ നായര്‍ അറിയിച്ചു.

അമേരിക്കയില്‍ കോവിഡ് 19 ബാധ വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നീ സ്റ്റേറ്റുകളിലാണ്. ചിക്കാഗോ, ടെക്‌സാസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്‌റ്റേറ്റുകളിലും വൈറസ് വ്യാപനം തുടങ്ങിയിട്ടുണ്ട്. കോവിഡ് 19 ബാധയെ അതിജീവിച്ചവരുടെ രക്തത്തില്‍ രൂപംകൊള്ളുന്ന ആന്റിബോഡികള്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്മയാണ് വൈദ്യശാസ്ത്രലോകം മനുഷ്യശരീരരത്തിനുള്ളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനുംചികിത്സയ്ക്കായും ഉപയോഗിക്കുന്നത്. രോഗത്തെ അതിജീവിച്ചവരുടെ രക്തത്തിലെ പ്ലാസ്മ നിലവില്‍ രോഗബാധിതരായി കഴിയുന്നവരുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുകയെന്നതാണ് സാഹചര്യം ആവശ്യപ്പെടുന്ന കര്‍ത്തവ്യം. ഈ പശ്ചാത്തലത്തില്‍ രോഗത്തെ അതിജീവിച്ചവരെയും ചികിത്സ ആവശ്യമുള്ളവരെയും കണ്ടെത്തി അടിയന്തര സഹായവും സേവനവും ലഭ്യമാക്കാനും ഏകോപനം സാധ്യമാക്കാനുമാണ് ‘ഫൊക്കാന ഗോ കൊറോണ ആര്‍മി’ പരിശ്രമിക്കുന്നത്. ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരിക്കും ഓരോ സംസ്ഥാനങ്ങളിലെയും പ്രവർത്തനം. ടെക്സാസ് ആർ വി പി രഞ്ജിത് പിള്ള ആയിരിക്കും ഗോ കൊറോണ ആർമിയുടെ കോർഡിനേറ്റർ ആയി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

ഫൊക്കാനയുടെ ഈ സദ്ഉദ്യമത്തില്‍ എല്ലാ ഫൊക്കാന അംഗങ്ങളും ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും സഹകരിക്കണമെന്നും മാധവന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.