Web Desk

കൊച്ചി:

October 25, 2020, 6:02 pm

പരിചരിച്ചവർക്ക് സ്നേഹാദരങ്ങളുമായി കോവിഡ് മുക്തരുടെ കൂട്ടായ്മ

Janayugom Online

കോവിഡ് രോഗ ബാധിതർക്കും പരിചരിക്കുന്നവർക്കും കൈത്താങ്ങായി കോവിഡ് മുക്തരുടെ കൂട്ടായ്മയായ കോവിഡ് വിന്നേഴ്സ്. കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കോവിഡ് ചികിത്സയ്ക്ക് ശേഷം രോഗമുക്തരായവർ തങ്ങളെ പരിചരിച്ചവരെ കാണാൻ വീണ്ടുമെത്തി. കോവിഡ് വിന്നേഴ്സ് ചെയർമാൻ അഷ്കർ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി എൻ. ആർ. അശ്വതി, കൂട്ടായ്മയിലെ അംഗവും പൊലീസ് ഉദ്യോഗസ്ഥനുമായ ജോബി പി ഐസക്ക്, എസ്. കെ. എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മുക്തർ എത്തിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ഇവർ രാജഗിരി എഫ്. എൽ. ടി. സിയിൽ എത്തിയത്.

മുൻകൂട്ടി അറിയിച്ച ശേഷമാണ് തങ്ങളെ പരിചരിച്ചവർക്ക് സ്നേഹസമ്മാനങ്ങളുമായി എത്തിയതെങ്കിലും ആരോഗ്യ പ്രവർത്തകർക്ക് ഇവരെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ആരോഗ്യപ്രവർത്തകയായ ആതിര മണി പാട്ടു പാടിയാണ് കോവിഡ് മുക്തരെ സ്വീകരിച്ചത്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നവർ എന്ന് കേൾക്കുമ്പോൾ നാട്ടുകാരും വീട്ടുകാരുമൊക്കെ മാറി നിൽക്കുമ്പോഴാണ് രോഗവിമുക്തർ ഇവരെ കാണാൻ വീണ്ടുമെത്തിയത്. ഈ വരവ് വലിയ പ്രചോദനം നൽകുന്നുവെന്ന് രാജഗിരി എഫ് എൽ ടി സി കോർഡിനേറ്റർ ഡോ ഷാഹിർ ബക്കർ പറഞ്ഞു. ഇത് കേരളത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് രോഗമുക്തരെ ആരോഗ്യപ്രവർത്തകർ വരവേറ്റു. ഭക്ഷ്യ കിറ്റുകളും സ്നേഹസമ്മാനങ്ങളും അണുവിമുക്തമാക്കിയ ശേഷമാണ് സ്വീകരിച്ചത്. കോവിഡ് ബാധിതരാണെന്ന് അറിഞ്ഞപ്പോൾ ഓടിയൊളിച്ചവർക്ക് മുന്നിൽ നിങ്ങളായിരുന്നു ഞങ്ങൾക്ക് കൈത്താങ്ങായതെന്ന് പറഞ്ഞപ്പോൾ അശ്വതിയുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു. ഒരു നിമിഷം നിശ്ശബ്ദരായെങ്കിലും അശ്വതിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് ആരോഗ്യപ്രവർത്തകർ സ്വീകരിച്ചത്. രോഗമുക്തയായ ഒൻപതു വയസുകാരി റൂയ അഷ്കർ കോവിഡ് മുക്തർക്ക് വേണ്ടി ആരോഗ്യ പ്രവർത്തകർക്ക് ഉപഹാരം സമർപ്പിച്ചു. തുടർന്ന് കോവിഡ് മുക്തരായ ഓരോരുത്തരും ഉപഹാര സമർപ്പണം നടത്തി. എഫ് എൽ ടി സിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ സലാം, പ്രദീപ് പി രംഗൻ എന്നിവർ നന്ദി അറിയിച്ച് സംസാരിച്ചു. കോവിഡ് വിന്നേഴ്സിനെ പ്രതിനിധീകരിച്ച്

കോവിഡ് വിന്നേഴ്സിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് കോവിഡ് ഹെൽത്ത് ചലഞ്ചസ് എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന് കോവിഡ് ഭീതിയകറ്റാൻ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശ്രമങ്ങൾ തുടരുമെന്ന് കോവിഡ് വിന്നേഴ്സ് ചെയർമാൻ അഷ്കർ ബാബു അറിയിച്ചു. കോവിഡ് രോഗ ബാധിതർക്ക് ഭയാശങ്കകൾ അകറ്റുന്നതിനാവശ്യമായ കൗൺസലിംഗ് അടക്കം നൽകുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി എൻആർ അശ്വതി പറഞ്ഞു. ഷയത്തിൽ വെബിനാർ സംഘടിപ്പിച്ചിരുന്നു. സമൂഹത്തിന് കോവിഡ് ഭീതിയകറ്റാൻ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശ്രമങ്ങൾ തുടരുമെന്ന് കോവിഡ് വിന്നേഴ്സ് ചെയർമാൻ അഷ്കർ ബാബു അറിയിച്ചു. കോവിഡ് രോഗ ബാധിതർക്ക് ഭയാശങ്കകൾ അകറ്റുന്നതിനാവശ്യമായ കൗൺസലിംഗ് അടക്കം നൽകുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി എൻആർ അശ്വതി പറഞ്ഞു.

ENGLISH SUMMARY: Fel­low­ship of covid neg­a­tives with lov­ing gifts to those who cared

YOU MAY ALSO LIKE THIS VIDEO