സ്പായുടെ മറവില്‍ പെണ്‍വാണിഭം; മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി

Web Desk
Posted on November 25, 2019, 3:02 pm

പുനെ: വിമന്‍ നഗറില്‍ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ലൈംഗിക ചൂഷണത്തിന് ഇരയായ തായ്‌ലന്‍ഡില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ യെരവാഡ പോലീസ് രക്ഷപ്പെടുത്തി. സ്പായുടെ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്പായില്‍ നിന്നും 14,000 രൂപയും സെല്‍ഫോണും പോലീസ് കണ്ടെത്തി. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രക്ഷപ്പെടുത്തിയ സ്ത്രീകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ടൂറിസ്റ്റ് വിസയിലാണ് സ്ത്രീകള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയത്.

നഗരത്തിലെ ഒരു മസാജ് പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് സ്പാ ഉടമയും മാനേജരും ഈ സ്ത്രീകളെ ലൈംഗിക വ്യാപാരത്തിന് പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.