Web Desk

November 21, 2020, 12:51 pm

യു​പി​യി​ൽ വ​നി​താ ദ​ന്ത​ഡോ​ക്ട​റെ കഴുത്തറുത്ത് കൊലപ്പെടുത്തി

Janayugom Online

യു​പി​യി​ൽ വ​നി​താ ദ​ന്ത​ഡോ​ക്ട​റെ വീ​ട്ടി​ൽ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡോ. ​നി​ഷ സിം​ഗാ​ൾ(38)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം. സെ​റ്റ്ടോ​പ്പ് ബോ​ക്​സ് റീ​ചാ​ർ​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ പ്ര​വേ​ശി​ച്ച​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പറഞ്ഞു.

സം​ഭ​വ സ​മ​യം നി​ഷ​യു​ടെ എ​ട്ടും നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ൾ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നി​ഷ​യു​ടെ ഭ​ർ​ത്താ​വ് ഡോ​ക്ട​റാ​യ അ​ജ​യ് സിം​ഗാ​ൾ ഈ ​സ​മ​യം ആശുപത്രിയിലായിരുന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ വീ​ട്ടി​ലെ​ത്തി​യ അ​ജ​യ്, നി​ഷ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ഇ​വ​ർ മ​രി​ച്ചി​രു​ന്നു. കൊ​ല​ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ശു​ഭം പ​ത​ക് എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണം ന​ട​ത്താ​നാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ ക​യ​റി​യ​തെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

Eng­lish sum­ma­ry; Female den­tist behead­ed in UP

You may also like this video;