Web Desk

March 10, 2021, 3:18 pm

പെണ്ണാണോ … ?എങ്കിൽ മദ്യം ഉറപ്പ് !

Janayugom Online

സ്ത്രീകൾക്ക് മാത്രമായി ഒരു മദ്യശാല .ഇത്തരം ഒരു മദ്യശാല വിദേശ രാജ്യങ്ങളിൽ പോലും ഉണ്ടെന്ന് തോന്നുന്നില്ല .എന്നാൽ കേട്ടോ ഇന്ത്യയിലുണ്ട് വനിതകൾക്ക് മാത്രമായി ഒരു മദ്യശാല .ഡൽഹിയിലാണ് ഈ സ്റ്റോർ ഉള്ളത് .സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമങ്ങൾക്ക് പേര് കേട്ട ഡൽഹിയിൽ തന്നെയാണ് ഇത്തരമൊരു ഷോപ്പ് .എന്നാൽ സംഗതി തികച്ചും കൗതുകകരം തന്നെയാണ് .

ഡൽഹിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിലാണ് ഈ ഷോപ്പ് ഉള്ളത് .അതീവ തിരക്കേറിയ ഡൽഹി നഗരത്തിൽ വളരെ സുരക്ഷിതത്വത്തോടെ കൂടി തന്നെ മദ്ധ്യം വാഗ്ഗൻ ഉള്ള അന്തരീക്ഷം ഈ സ്റ്റോർ നൽകുന്നു എന്നത് ശ്രദ്ധേയമാണ് .ഇവിടെ സ്ത്രീകളക്ക് നേരിട്ടെത്തി മദ്യമോ ‚ഒരു കുപ്പി വൈനോ ഒക്കെ വാങ്ങാം .സാധാരാണ പെണ്കുട്ടികള്ക്ക് മദ്ധ്യം വേണമെങ്കിൽ ആണ്കുട്ടികളെ കൊണ്ട് വാങ്ങിക്കുകയാണ് പതിവ് .2015 ൽ ആണ് ഈ മദ്യശാല തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഇത്തരത്തിലെ ആദ്യ വനിതാ മദ്യശാലയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 

വൈനും വോഡ്കയുമാണ് മദ്യശാലയിൽ എത്തുന്ന വനിതകൾ ഏറ്റവുമധികം വാങ്ങുന്നത് .വൈനും വോഡ്കയുമാണ് മദ്യശാലയിൽ എത്തുന്ന വനിതകൾ ഏറ്റവുമധികം വാങ്ങുന്നത്. ഇവിടുത്തെ ജീവനക്കാരും വനിതൾ തന്നെ. മദ്യം തെരഞ്ഞെടുക്കാൻ സഹായം ആവശ്യമെങ്കിൽ അതിനും വനിതകൾ തയ്യാര്‍. 

മദ്യം വാങ്ങണമെങ്കിൽ പുരുഷൻമാര്‍ മാത്രം ഉപഭോക്താക്കളായി എത്തുന്ന മദ്യശാലകളിൽ എത്തണം എന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. തുറിച്ച് നോട്ടങ്ങളും അശ്ലീല കമൻറുകളും ഒക്കെ ഏറ്റു വാങ്ങേണ്ടി വരും.അത് ഒരു കുപ്പി ബിയറോ, വൈനോ വാങ്ങാൻ ആണെങ്കിലും അങ്ങനെ തന്നെ. ഈ സാഹചര്യത്തിലാണ് വനിതകൾക്ക് മാത്രമായി ഒരു മദ്യശാല തുടങ്ങുന്നത്. സ്റ്റോർ മാനേജർ ഉമേഷ് സക്സേന പറയുന്നു.കൗതുകകരമായ ഈ വനിതാ മദ്യശാലയാണ് ഇപ്പോൾ വൈറലാകുന്നത് …

eng­lish sum­ma­ry; female only liquor store
you may also like this video;