4 October 2024, Friday
KSFE Galaxy Chits Banner 2

പത്ത് ജോഡി ഇരട്ടകളെ പഠിപ്പിക്കുവാന്‍ ഒരുങ്ങി കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ വനിത അദ്ധ്യാപകര്‍

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം
June 1, 2022 9:18 pm

വത്യസ്തകളുടെ ഈറ്റില്ലമായി കല്ലാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍. വനിതകള്‍ മാത്രം ജോലി ചെയ്യുന്ന സ്‌കൂള്‍ എന്ന ഖ്യാതിയ്ക്ക് പുറമെ, 10 ജോടി ഇരട്ടകുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന അപൂര്‍വ്വ നേട്ടം ലഭിച്ചിരിക്കുകയാണ് കല്ലാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്. ജനറല്‍ വിഭാഗത്തില്‍പെടുന്ന സ്‌കൂളിലേയ്ക്ക് ഈ പ്രാവശ്യത്തെ സ്ഥലമാറ്റത്തിലൂടെ എത്തിയവരെല്ലാം സ്ത്രികള്‍.

teacher

17 അദ്ധ്യാപകരും നാല് അനദ്ധ്യാപകരും സ്ത്രികളാണ്. കെ.എ ദദ്രനന്ദ‑ഭാഗ്യനന്ദ, ആദില്‍ മുഹമ്മദ്-ആഹില്‍ മുഹമ്മദ്, ആദിത്യന്‍ കെ.പി-അനാമിക, വിനായക്- വിഘ്‌നേഷ്, ഷിയോണ്‍-ജിയോണ്‍, ആര്യനന്ദ‑ആദിക്യഷ്ണ, കാശിദേവ്-ദേവകി, സാരവ് സുരേഷ്-ശ്രീയ, എസ് ലോഹിത്-ലോജിത് എന്നിവരാണ് ഇനി കല്ലാര്‍ സ്‌കൂളിനെ വ്യത്യസ്തയിലേയ്ക്ക് എത്തിക്കുന്ന ഇരട്ടകുട്ടികള്‍. ഈ വര്‍ഷം ഒന്നാം ക്ലാസിലേയ്ക്ക് വന്നത് ഏഴ് ജോടി കുട്ടികള്‍ ഇരട്ട കുട്ടികളാണ് ഇതില്‍ അഞ്ച് ജോഡികളും ഇവിടെ തന്നെ യുകെജിയില്‍ നിന്നും എത്തിയവരാണ്. രണ്ടാം ക്ലാസില്‍ രണ്ടും മൂന്നാം ക്ലാസില്‍ ഒരു ജോഡി ഇരട്ടകുട്ടികളുമാണ് പഠിച്ച് വരുന്നത്.

ലോഹിത്-ലോജിത്, കാശിദേവ്-ദേവകി എന്നിവര്‍ രണ്ടാം ക്ലാസിലും ആദിത്യന്‍ കെ.പി-അനാമിക മൂന്നാം ക്ലാസിലും പഠിക്കുന്നു. ആണും പെണ്ണുങ്ങളുമായ മൂന്ന് ജോടികളും അഞ്ച് ജോഡി ആണ്‍കുട്ടികളും, രണ്ട് ജോഡി പെണ്‍കുട്ടികളുമാണ് ഉള്ളത്. റെജിമോള്‍ മാത്യുവാണ് സ്‌കളിന്റെ ഹെഡ്മിസ്ട്രസ്. 20 ഇരട്ടകുട്ടികള്‍ അടക്കം 64 വിദ്യാര്‍ത്ഥികളാണ് കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പുതിയ അദ്ധ്യന വര്‍ഷം പഠിക്കുവാന്‍ ഒരുങ്ങുന്നത്.

Eng­lish Sum­ma­ry: Female teach­ers at Kallar Gov­ern­ment School ready to teach ten pairs of twins

You may like this video also

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.