ഫെമിന മിസ് ഇന്ത്യ 2018 അടുത്ത ആഴ്ച മുംബൈയില്‍

Web Desk
Posted on June 16, 2018, 2:56 pm

കൊച്ചി : ഫെമിന മിസ് ഇന്ത്യ 2018‑ന്റെ ഫിനാലെ അടുത്ത ആഴ്ച മുംബൈയില്‍ അരങ്ങേറും. അഖിലേന്ത്യാ തലത്തില്‍ വിവിധ സോണുകളില്‍ നിന്നുള്ള 30 യുവസുന്ദരിമാര്‍ മാറ്റുരയ്ക്കുന്ന ഫിനാലെയില്‍ കേരളത്തിന്റെ പ്രതിനിധി മിസ് ഇന്ത്യ കേരളം, മേഖ്‌ന ഷാജനാണ്. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സുന്ദരിമാരാണ് ദക്ഷിണ സോണില്‍ നിന്ന് ഗ്രാൻറ് ഫിനാലെയില്‍ പങ്കെടുക്കുക.

ശ്രേയാ റാവു കാമവരപു (ആന്ധ്രാപ്രദേശ്), കാമാക്ഷി ഭാസ്‌കര്‍ലാ (തെലുങ്കാന),അനുക്രീതിവാസ് (തമിഴ്‌നാട്), ഭാവന ദുര്‍ഗാം (കര്‍ണാടക) എന്നിവരാണ് ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്ന മറ്റു മത്സരാര്‍ത്ഥികള്‍. മേഖ്‌ന ഷാജൻ ഉൾപ്പെടെയുള്ളവര്‍ ഗ്രാൻഡ് ഫിനാലെയിലേയ്ക്കുള്ള രണ്ടു റൗണ്ടുള്ള തീവ്ര പരിശീലനത്തിലാണ്. പത്മശ്രീ വെൻഡല്‍ റോഡ്രിഗ്‌സിന്റെ ശേഖരമാണ് ഒരു റൗണ്ടിലുള്ളത്.പ്രശസ്ത മോഡലും ചലച്ചിത്ര താരവുമായ രാകുല്‍ പ്രീത് സിങ്ങ്, തമിഴ്-മലയാളം ചലച്ചിത്ര നടി റായ് ലക്ഷ്മി, പ്രമുഖ ബില്യാര്‍ഡ്‌സ് സ്‌നൂക്കര്‍ താരം.