Web Desk

July 04, 2021, 12:09 pm

മുടിക്കൊഴിച്ചില്‍ അകറ്റാന്‍ ഇനി ഉലുവ മതി

Janayugom Online

മുടികൊഴിച്ചില്‍ പൊതുവേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ട് വരുന്ന ഒരു പ്രശ്നമാണ്. ടെന്‍ഷനും ആഹാരത്തിലെ പോഷകകുറവും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നാടന്‍ രീതികൊണ്ട് ഇനി വീട്ടിലിരുന്ന് തന്നെ മുടിസംരക്ഷണം ആയാലോ? അമിത ചിലവോ മറ്റ് കെമിക്കലുകളോ ഇല്ലാതെ തന്നെ ഇനി വീട്ടിലിരുന്ന് മുടി സംരക്ഷിക്കാനാകും.

പാര്‍ശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ലത്ത ഈ രീതി മുടിക്ക് ആരോഗ്യം നല്‍കുകയും മുടി തഴച്ച് വളകരാന്‍ സാഹിക്കുകയും ചെയ്യും. മുടി സംരക്ഷണത്തിന് ഉലുവ തന്നെയാണ് എപ്പോഴും ഉത്തമം. ഉലുവയിലെ അമിനോ ആസിഡുകളാണു മുടി വളരാന്‍ സഹായിക്കുന്നത്.
വെള്ളത്തില്‍ ഉലുവ നന്നായി കുതിര്‍ത്ത ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇത് മുടി കൊഴിച്ചില്‍ തടയുന്നു.

മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും ഇതു സഹായകരമാണ്. മറ്റൊന്ന് ഉലുവയും വെളിച്ചെണ്ണും ചേത്ത് ഉപയോഗിക്കുന്നത് മുടി വളരാന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നവരെ ഇത് തുടരുക. ചെറുചൂടോടെ എണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച്‌ മുടിയില്‍ പുരട്ടാം. മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ്.

 

വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ മഞ്ഞ ചേര്‍ത്ത് ഉപയോഗിക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിക്കണം.20 മിനിറ്റ് ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വര്‍ധിപ്പിക്കും.

ENGLISH SUMMARY:Fenugreek is enough to get rid of hair loss
You may also like this video