Friday
22 Feb 2019

ആഡംബര കാര്‍ മേല്‍പ്പാലത്തില്‍ ഇടിച്ചു കയറി വ്യവസായിക്ക് ദാരുണാന്ത്യം

By: Web Desk | Tuesday 5 June 2018 10:26 AM IST

കൊല്‍ക്കത്ത: അമിത വേഗത്തില്‍പാഞ്ഞ് വന്ന ആഡംബര സ്‌പോര്‍ട്‌സ് കാര്‍ മേല്‍പ്പാലത്തില്‍ ഇടിച്ചു കയറി വ്യവസായിക്ക് ദാരുണാന്ത്യം. ബംഗാളിലെ എംഎല്‍ റോയ് ആന്‍ഡ് കമ്പനിയുടെ ഡയറക്ടറായ ഷിബാജി റോയി (43) ആണ് അപകടത്തില്‍ മരിച്ചത്. ഹൗറയിലെ ദോംജൂറിന് സമീപം ദേശീയപാത റോഡിലാണ് അപകടം നടന്നത്.

കാറിലുണ്ടായിരുന്നു യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബാജി റോയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.

മേല്‍പ്പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ചു കയറിയതിനാല്‍ കാറില്‍ നിന്ന് ഇയാളെ പുറത്തെടുക്കാന്‍ രണ്ട് മണിക്കൂറോളം സമയം വേണ്ടിവന്നു. അപകട സമയത്ത് അമിത
വേഗതയിലായിരുന്നു  വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Related News