മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം തുടങ്ങി. ഫാ: ജോയിസ് റാത്തപ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു.
തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാദർ തോമസ് ചേറ്റാനിയിൽ പതാക ഉയർത്തി. . രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാ: ജോയിസ് റാത്തപ്പള്ളിയുടെ പൗരോഹിത്യാഭിഷേകവും തുടർന്ന് പ്രഥമ ദിവ്യബലിയും നടന്നു.
വികാരി ഫാദർ തോമസ് ചേറ്റാനിയിൽ, ട്രസ്റ്റിമാരായ ജോയ് മാക്കിയിൽ , ആന്റണി മഠത്തിൽ, ജോസ് പുതുപ്പള്ളിൽ , ജോസഫ് പുന്നോലിൽ, സെക്രട്ടറി ജോയി പുതുപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി. പൗരോഹിത്യാഭിഷിക്തനായ ഫാ: ജോയിസ് റാത്തപ്പിള്ളിയുടെ അനുമോദന യോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി ഉദ്ഘാടനം ചെയ്തു.ഫാ: സ്റ്റീഫൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
ജനുവരി 3ന് സിമിത്തേരി സന്ദർശനവും ആഘോഷമായ ദിവ്യബലിയും നടക്കും. തുടർന്ന് പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഫാ: മാത്യു കാട്ടറാത്ത്, ഫാ: ജോജോ ഔസേ പറമ്പിൽ , വിശിഷ്ട സേവനം കാഴ്ചവെച്ച ഫയർഫോഴ്സിലെ ലീഡിംഗ് ഫയർമാൻ ജോസഫ് ഐക്കരോട്ടുപറമ്പിലിനെയും കൃഷി വകുപ്പിന്റെ വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് നേടിയ സി.വി.ഷിബുവിനെയും ആദരിക്കും.
ജനുവരി 4 ന് വൈകുന്നേരം ആഘോഷമായ ദിവ്യബലിക്ക് ശേഷം പ്രദക്ഷിണവും നടക്കും. സമാപന ദിവസമായ 5 ന് ദിഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.