Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

May 29, 2020, 9:59 pm

സംസ്ഥാനത്തിന്റെ ഫീവർ പ്രോട്ടോകോൾ പുതുക്കും

Janayugom Online

പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയിൽ കോവിഡ് കൂടി ഉൾപ്പെടുത്തി, ഫീവർ പ്രോട്ടോകോൾ പുതുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തിൽ വച്ചുതന്നെ വേർതിരിക്കുകയും ചെയ്യും. മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് വ്യാപന കാലത്ത് കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എൻ വൺ തുടങ്ങിയ പകർച്ചവ്യാധികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നെന്ന് റിപ്പോർട്ടുകളുണ്ട്. നിരീക്ഷണത്തിലുള്ളവർ കണ്ണുവെട്ടിച്ച് കറങ്ങുന്നതായും ചില വാർത്തകൾ വന്നു. ഇതു രണ്ടും തടയാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; The state will update its Fever Protocol

you may also like this video;